¡Sorpréndeme!

Sabarimala | ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഫെബ്രുവരി 6 ന് പരിഗണിക്കും

2019-01-31 39 Dailymotion

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഫെബ്രുവരി 6 ന് പരിഗണിക്കും.ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28 ലെ വിധിക്കെതിരായ അൻപതിലേറെ പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. ഫെബ്രുവരിമാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ശബരിമല കേസും ഉൾപ്പെട്ടിരിക്കുന്നത്.കേസ് ജനുവരി 22ന് പരിഗണിക്കാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അവധി കണക്കിലെടുത്താണ് തീയതി മാറ്റിവെച്ചത്.ഇതേ തുടർന്നാണ് കോടതിയലക്ഷ്യ ഹർജികളും പുനപരിശോധന ഹർജികളും അടക്കമുള്ളവ ഫെബ്രുവരി 6ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.